ശബരിമലയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച് അപമര്യാദയായി തീർത്ഥാടകരോട് പെരുമാറിയ പോലീസുകാരന് സസ്പെൻഷൻ

Spread the love

 

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. മലപ്പുറം എംഎസ്പി ബറ്റാലിയനിലെ എസ്‌ഐ ബി പദ്മകുമാറിനെതിരെയാണ് സസ്പെൻഡ് ചെയ്തത്.

 

നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയായിരുന്നു പത്മകുമാറിന്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും അപമര്യാദയായി പെരുമാറിയെന്നായിരുന്നു തീര്‍ത്ഥാടകരുടെ പരാതി.

 

തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group