യു. പ്രതിഭ എം എൽ എയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്‍: എം എൽ എ യുടെ മകന്റെ കഞ്ചാവ് കേസിന് പിന്നിൽ സി പി എം ആണന്ന് ഗോപാലകൃഷ്ണൻ
കൊച്ചി: കായംകുളം എംഎല്‍എ യു പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് ഗോപാലകൃഷ്ണന്റെ നിലപാട് വിശദീകരിക്കല്‍.
പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ കുടുങ്ങിയിരുന്നു.
ബിജെപി നേതാവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അഡ്വ പ്രതിഭ എംഎൽഎ യെ വളഞ്ഞിട്ട് സൈബര്‍ ആക്രമണം നടത്തി മാനസീകമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ ആവില്ല..
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ പിന്നില്‍ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയവുമാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസില്‍ അവരുടെ മകനെ കുടുക്കിയതൊ കുടുങ്ങിയതോ ആണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു..
അവര്‍ ഒരു എംഎൽഎ മാത്രമല്ല. ഒരു സ്ത്രീയാണ്,, അമ്മയാണ് എന്തിന്റെ പേരില്‍ ആണെങ്കിലും ഇമ്മാതിരി വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല.
Third Eye News Live
0