
തൃശൂർ : ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ അല്‍ഫത്ത് എന്ന ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല ചുറ്റി എഞ്ചിന് നിലച്ച് കടലില്‍ കുടുങ്ങിയ 9 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.
കടലില്‍നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്ത് പ്രൊപ്പല്ലറില്‍ വലചുറ്റി എഞ്ചിന് നിലച്ച് കുടുങ്ങിയ തൃശ്ശൂര്‍ ജില്ലയില്‍ തളിക്കുളം സ്വദേശി അമ്ബലത്തു വീട്ടില്‍ മുഹമ്മദ് യൂസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അല്‍ഫത്ത് എന്ന ബോട്ടും തളിക്കുളം സ്വദേശികളായ 9 മത്സ്യത്തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.
രാത്രി 9.30 നോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദ്ദേശാനുസരണം, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത്കുമാര്‍, വി.എം ഷൈബു, ഇ.ആര് ഷിനില്‍കുമാര്‍, റസ്ക്യൂ ഗാര്‍ഡുമാരായ,പ്രസാദ്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്ബം, എഞ്ചിന് ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സ്യബന്ധന യാനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ കൃത്യമായി നടത്താതും, കാലപ്പഴക്കം ചെന്ന മത്സ്യബന്ധന യാനങ്ങള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നതുകൊണ്ടും കടലില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഈ ആഴ്ചയില്‍ മൂന്നാമത്തെ യാനമാണ് ഇത്തരത്തില്‍ കടലില്‍ അകപ്പെടുന്നത്.
ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകള്‍ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തനൂരാന്‍ അറിയിച്ചു.