സിനിമ പ്രമോഷനിടെ നടൻ അരിസ്റ്റോ സുരേഷ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണു

Spread the love

മുവാറ്റുപുഴ : ജനുവരി മൂന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രം ‘മിസ്റ്റർ ബംഗാളി’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയില്‍ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം.

video
play-sharp-fill

മുവാറ്റുപുഴയില്‍ വച്ച്‌ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ കൂടെ നിന്നവർ ചേർന്ന് താങ്ങി എടുത്തു. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അരിസ്റ്റോ സുരേഷ് പിന്നീട് കൊച്ചിയിലേക്ക് തിരിച്ചു.

അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ബംഗാളിയായിട്ടാണ് അരിസ്റ്റോ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മമ്മൂട്ടി ഫാൻ ആയ വ്യക്തി കൂടിയാണ് കഥാനായകൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്ബര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നു.