കോട്ടയം കാരാപ്പുഴയിൽ സംഘർഷത്തിനിടെ വെട്ടേറ്റയാൾ അപകട നില തരണം ചെയ്തു: 3 പേർക്ക് വെട്ടേറ്റു: മുൻ വൈരാഗ്യമാണ് കാരണം: 3പേർക്കെതിരേകേസ്:   പ്രതികൾക്കായി വല വിരിച്ച് വെസ്റ്റ് പോലീസ്.

Spread the love

കോട്ടയം: കാരാപ്പുഴ അമ്പലക്കടവിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ പ്രദേശവാസി സജിമോൻ (58 ) അപകട നില തരണം ചെയ്തു. സംഭവത്തിൽ 3 പേർക്ക് വെട്ടേറ്റു.

ആക്രമണം കണ്ട് തടയാൻ എത്തിയതാണ് സജിമോൻ . ഇയാൾക്കാണ് കൂടുതൽ പരിക്ക്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദേശവാസിയായ സജിമോൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളായ വിഷ്ണു, സുബിൻ എന്നിവർക്കും വെട്ടേറ്റിട്ടുണ്ട്.

മുൻ വൈരാഗ്യമാണ് കാരണം. കഴിഞ്ഞ വർഷം സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് അടിയുണ്ടായി. അന്നത്തെ അടിപിടിയുടെ വൈരാഗ്യമാണ് ഇന്നലെ വെട്ടിൽ കലാശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ തങ്കു പാസ്റ്ററിന്റെ ഡ്രൈവറായ രോഹിത് സുഹൃത്തുക്കളായ ലാലു, ധനേഷ് എന്നിവർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം അമ്പലക്കടവ് മൈതാനത്തു വച്ചാണ് സംഘർഷമുണ്ടായത്. സജിമോന്റെ സുഹൃത്തുക്കുമായി പ്രതികൾ വഴക്കുണ്ടാക്കുന്നതു കണ്ട് ചോദ്യം ചെയ്തതിനാണ് വെട്ടിയത്.