വയനാട് ഉരുൾപൊട്ടലിൽ അമിത് ഷാ പറഞ്ഞത് ശുദ്ധനുണ, കേന്ദ്രം സഹായം നൽകിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കും, കൃത്യമായ കണക്കുകൾ കൊടുത്തതാണ്, ബിജെപിയെ കേരളം അം​ഗീകരിക്കാത്തത് പകയ്ക്ക് കാരണമായി; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

പത്തനംതിട്ട: വയനാട് ഉരുൾപൊട്ടലിൽ അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൃത്യമായ കണക്കുകൾ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും ചൂണ്ടിക്കാട്ടി. ബിജെപിയെ കേരളം അം​ഗീകരിക്കാത്തതാണ് പകയ്ക്ക് കാരണം.

കേന്ദ്രം സഹായം നൽകിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗൺഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന് 2018 ലെ മാതൃക മുന്നിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും ഉയർത്തണമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നതെന്നും ക്ഷേമ പെൻഷൻ പ്രതിമാസം വിതരണം ചെയ്യാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം പത്തനംതിട്ട ജില്ല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.