കുഞ്ഞിന്റെ പേരിനെച്ചൊല്ലി തർക്കം; വിവാഹം മോചനം തേടി ദമ്പതികൾ,കോടതി പേരിട്ടു
കർണാടക: കുഞ്ഞിന്റെ പേരിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ വിവാഹമോചനം തേടി ദമ്പതികള്‍ കോടതിയെ സമീപിച്ചു.കര്‍ണാടകയിലാണ് സംഭവം നടന്നത്.2021ലാണ് ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. എന്നാല്‍ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ നിന്ന് കുട്ടിയുടെ അച്ഛൻ വിട്ടുനിന്നു. ഭാര്യ കുഞ്ഞിന് നല്‍കിയ പേര് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാണ് ഇദ്ദേഹം ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ആദി എന്നാണ് ഭാര്യ കുഞ്ഞിന് പേരിട്ടത്.
പിന്നാലെ പേരിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമായി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ ദമ്പതികള്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് വിവാഹമോചനം തേടി ഭാര്യ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും അതൊന്നും ദമ്പതികള്‍ക്ക് സ്വീകാര്യമായില്ല.ഇക്കഴിഞ്ഞയാഴ്ച മൈസൂര്‍ സെഷന്‍ കോടതി ദമ്പതികളെ വിളിച്ചുവരുത്തി. കുഞ്ഞിന് ഒരു പേര് കോടതി തന്നെ നല്‍കാമെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയ്ക്ക് കോടതി ‘ആര്യവര്‍ധന്‍’ എന്ന പേരിട്ടു.
ഈ പേര് കുട്ടിയുടെ അച്ഛനും അമ്മയും സ്വീകരിക്കുകയും പ്രശ്‌നങ്ങള്‍ മറന്ന് ഇനിയങ്ങോട്ട് ഒന്നിച്ചുജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തു.അതേസമയം കുട്ടിയ്ക്ക് എന്ത് പേരിടണം എന്ന കാര്യത്തില്‍ സമവായത്തില്‍ എത്താന്‍ സാധിക്കാത്ത ദമ്പതികള്‍ക്ക് പരിഹാരം നിര്‍ദേശിച്ച് കേരളാ ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ വര്‍ഷമാണ് കേസ് ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയത്. തുടര്‍ന്ന് മൂന്ന് വയസുള്ള കുട്ടിയ്ക്ക് കോടതി തന്നെ പേര് നിര്‍ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരസ്പരം പിരിഞ്ഞുകഴിയുന്ന ദമ്പതികളാണ് കോടതിയെ സമീപിച്ചത്.കുട്ടി അമ്മയോടൊപ്പമാണ് കഴിയുന്നതിനാല്‍ അമ്മ നല്‍കിയ പേരിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നില്ല. അതിനാല്‍ പിതാവ് നല്‍കിയ പേരും പരിഗണിക്കണമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അപ്പോഴും പേരിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദമ്പതികള്‍ക്ക് സാധിച്ചില്ല. ഇതോടെയാണ് കുട്ടിയ്ക്ക് പേര് നല്‍കാന്‍ കോടതി തീരുമാനിച്ചത്.