ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ റെയിൽവേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു

Spread the love

 

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്. യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.