റേഷൻ മസ്റ്ററിങ് സമയപരിധി നാളെ രാത്രി എട്ടിന് അവസാനിക്കും: കോട്ടയം ജില്ലയിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഒരു ലക്ഷം: മസ്റ്ററിങ് പൂർത്തിയാക്കാത്തവരുടെ റേഷൻ ആനുകൂല്യം തടയാൻ പൊതുവിതരണ വകുപ്പ് നീക്കം തുടങ്ങി

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ പിഎച്ച്എച്ച്, എഎവൈ റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാ ക്കാത്തവർ ഒരു ലക്ഷമെന്നു പൊതുവിതരണ വകുപ്പ്. മസ്റ്ററിങ് സമയപരിധി നാളെ രാത്രി എട്ടിനു അവസാനിക്കും. മസ്റ്ററിങ് പൂർത്തിയാക്കാത്തവരുടെ റേഷൻ ആനുകൂല്യം തടയാൻ

പൊതുവിതരണ വകുപ്പ് നീക്ക മെന്നു സൂചന. അനർഹമായി കൈപ്പറ്റിയ റേഷന്റെ നഷ്ടം തി രിച്ചുപിടിക്കാനും പൊതുവിതരണ വകുപ്പ് നടപടി തുടങ്ങി.

അന്ത്യോദയ അന്നയോജന (എഎവൈ), പ്രയോറിറ്റി ഹൗസ് ഹോൾഡ് (പിഎച്ച്എച്ച്) കാർഡുകളിൽ ഉൾപ്പെട്ടിരിക്കു ന്നവരുടെ മസ്റ്ററിങ് 100% പൂർ ത്തീകരിക്കുന്നതിനു കേന്ദ്ര സർക്കാർ നിർദേശം നൽകിയി രുന്നു. ജില്ലയിൽ 87.30 ശതമാ നം മാത്രമാണു മസ്റ്ററിങ് പൂർ ത്തിയായിരിക്കുന്നത്. മരിച്ച കാർഡ് ഉടമകളുടെ പേരുകൾ അടിയന്തരമായി കുറവു ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തുള്ളവരും പഠനാവ ശ്യത്തിനു പുറത്തുപോയവരും താലൂക്ക് ഓഫിസിൽ വിവരം അറിയിച്ച് എൻആർകെ രേഖപ്പെടുത്തലുകൾ നടത്തി
നടപടി ഒഴിവാക്കണമെന്നു താ ലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

ആപ്പ് ഉപയോഗിച്ചും മസ്റ്ററിങ് നടത്താം

ഇതുവരെ മസ്റ്ററിങ് പൂർത്തിയാ ക്കാത്തവർക്കു പൊതുവിത രണ വകുപ്പിന്റെ ഫേസ് ആപ്പ് ആൻഡ്രോയിഡ് ഫോണിൽ ഡൗൺലോഡ് ചെയ്തു മസ്റ്ററിങ് നടത്താം.

സമീപത്തെ റേഷൻ കടയിലും സൗകര്യമുണ്ട്. അതതു താലൂ ക്ക് പൊതുവിതരണ വകുപ്പ് ഓഫിസുകളിൽ ക്രമീകരിച്ചിരി ക്കുന്ന ഐറിസ് സ്കാനറുകൾ ഉപയോഗിച്ചും മസ്റ്ററിങ് ചെയ്യാൻ സംവിധാനം ഒരുക്കി യിട്ടുണ്ട്.