
കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കിയില്ലെന്ന് പറഞ്ഞ് മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തേവലക്കര സ്വദേശി കൃഷ്ണകുമാരി (52) യെയാണ് മകന്‍ മനു മോഹന്‍ വെട്ടിയത്. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റു. മനു മോഹനെതിരെ വധശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മദ്യപിക്കാന്‍ പണം ചോദിച്ചപ്പോള്‍ കൃഷ്ണകുമാരി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ വീട്ടില്‍ നിന്ന് പോയ മനുമോഹന്‍ മദ്യപിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ സമീപവാസികൾ ചേർന്ന് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം മനു മോഹന്‍ മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ട്. പലപ്പോഴും പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group