നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് മൂന്നു ദിവസം പഴക്കം, അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

 

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നും അഴുകിയ നിലയിലാണ് കണ്ടെത്തിയതൊന്നും പോലീസ് അറിയിച്ചു.

 

രണ്ട് ദിവസം മുൻപാണ് സീരിയൽ ഷൂട്ടിംഗിൻ്റെ ഭാഗമായി തിരുവനന്തപുരത്തെ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം.

 

ടെലിവിഷൻ പരമ്പരയുടെ പ്രൊഡക്ഷൻ കൺട്രോളർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് മുറിയിൽ എത്തുകയായിരുന്നു. തുടർന്നാണ് മരണ വിവരം പുറത്തറിയുന്നത്. ഉടൻതന്നെ ഹോട്ടൽ ജീവനക്കാർ തിരുവനന്തപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group