ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി

Spread the love

കൊട്ടാരക്കര: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊട്ടാരക്കര അഡീഷണല്‍ സെഷൻസ് കോടതി. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

 

2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ രാജൻ സ്ഥിരമായി മദ്യപിച്ചെത്തി ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് ഭാര്യ മായ ചോദ്യം ചെയ്തതാണ് രാജനെ പ്രകോപിപ്പിച്ചത്.

 

കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന മണിയൻപിള്ള രജിസ്റ്റർ ചെയ്ത കേസ് സി.ഐ ന്യൂമാൻ അന്വേഷണം നടത്തുകയും സി.ഐ ശിവപ്രകാശ് അന്വേഷണം പൂർത്തിയാക്കി ചാർജ്ഷീറ്റ് ഹാജരാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രധാന സാക്ഷികളായ ബന്ധുക്കള്‍ കൂറുമാറിയിട്ടും പരിസരവാസിയും ദൃക്സാക്ഷിയായ മൂന്നാം സാക്ഷിയുടെ മൊഴിയും ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മൊബൈലില്‍ പകർത്തിയ ദൃശ്യങ്ങളും ഡോക്ടർമാരോട് മായ പറഞ്ഞ മൊഴികളും കേസില്‍ നിർണായകമായി.