2 സ്ത്രീകളടക്കം 3 പേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഉപദ്രവിച്ചത് മതപരിവര്‍ത്തനം ആരോപിച്ച്‌

Spread the love

ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച്‌ ഒഡീഷയിൽ 3 പേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഒഡീഷയില്‍ ബലസോർ ജില്ലയിലെ ഗോബർധൻപുർ ഗ്രാമത്തിലാണ് സംഭവം.ആദിവാസികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ആദിവാസി യുവതി അടക്കം രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ചത്.

വിവരമറിഞ്ഞെത്തിയ പോലീസാണ് ഇവരെ മോചിപിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത് . ആദിവാസികള്‍ക്കിടയില്‍ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മൂന്ന് പേരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട യുവാവിനെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ തടഞ്ഞ് വെച്ച ജനക്കൂട്ടം പിന്നീട് മരത്തില്‍ കെട്ടിയിടുകയായിരുന്നു.

സുഭാഷിനി സിംഗ്, സുകാന്തി സിംഗ് എന്നീ സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. ക്രിസ്മസ് ദിനത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം. അക്രമികളില്‍ ഒരാള്‍ കേക്ക് യുവതികളുടെ മുഖത്ത് തേച്ച്‌ വികൃതമാക്കുന്നതും വീഡിയോയി കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും, വീഡിയോയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന നിരവധി പേർക്കെതിരെ കേസെടുത്തതായും മർദിച്ചതായും അവരില്‍ ഒരാളുടെ മുഖത്ത് അവർ കൊണ്ടുവന്ന കേക്ക് കൊണ്ട് റെമുന പോലീസ് ഇൻസ്പെക്ടർ ഇൻ ചാർജ് സുബാസ് മല്ലിക് പറഞ്ഞു.