ക്ലാസ് മുറിയിൽ വെച്ച് അശ്ലീല വീഡിയോ കണ്ടു; കളിയാക്കിയ എട്ടുവയസ്സുകാരന് നേരെ അധ്യാപകന്റെ ക്രൂരമർദ്ദനം; മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റു

Spread the love

ലക്‌നൗ: ക്ലാസ് മുറിയിൽ വച്ച് അദ്ധ്യാപകൻ അശ്ലീല വീഡിയോ മൊബൈൽഫോണിൽ കാണുന്നത് കണ്ട എട്ട് വയസുകാരന് ക്രൂരമർദ്ദനം.

ഉത്തർപ്രദേശിലെ ത്സാൻസിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുൽദീപ് യാദവ് എന്ന അദ്ധ്യാപകനാണ് കുട്ടിയെ മർദ്ദിച്ചത്. ഇയാൾ ക്ലാസിലിരുന്നു വീഡിയോ കാണുന്ന കണ്ട് കുട്ടിയടക്കം മ​റ്റുവിദ്യാർത്ഥികൾ ചിരിച്ചു. ഇതിൽ പ്രകോപിതനായ അദ്ധ്യാപകൻ കുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് ഭിത്തിയിൽ തല ശക്തമായി ഇടിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ കുൽദീപിനെ അറസ്​റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അദ്ധ്യാപകൻ അശ്ലീല വീഡിയോയാണ് കാണുന്നതെന്ന് മനസിലാക്കിയ കുട്ടികൾ കളിയാക്കി ചിരിച്ചതിനുളള വൈരാഗ്യമാണ് തന്റെ മകനോട് തീർത്തതെന്ന് മർദ്ദനത്തിനിരയായ കുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മകനെ വടിയെടുത്ത് ക്രൂരമായി മർദ്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര പരിക്കേ​റ്റു. ചെവിയിലും മുറിവേ​റ്റു. ഇതോടെയാണ് കുൽദീപിനെതിരെ പരാതി നൽകിയതെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് ഒഫ് പൊലീസ് ഗോപിനാഥ് സോണി അറിയിച്ചു.

ഇത്തരത്തിലുളള നിരവധി സംഭവങ്ങൾ അടുത്തിടെ നടന്നിട്ടുണ്ട്. ചെന്നൈയിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോകൾ പങ്കുവച്ചതിന് അദ്ധ്യാപകനെ അറസ്​റ്റ് ചെയ്തിരുന്നു. സ്‌കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ മതിവണ്ണൻ എന്നയാളാണ് അറസ്​റ്റിലായത്.

കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പിലാണ് അദ്ധ്യാപകൻ വീഡിയോകൾ പങ്കുവച്ചത്. മദ്യലഹരിയിലാണ് ഇയാൾ ഇത്തരത്തിൽ ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.