
കോട്ടയം :എം.സി റോഡിലെ
കുരുക്കഴിക്കാൻ സമാന്തര പാതയ്ക്കുള്ള നിർദേശവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മണിപ്പുഴ ഭാഗത്തെ ഗതാഗത കുരുക്കിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ വികസന സമിതി യോഗത്തിൽ അദ്ദേഹത്തിൻ്റെ നിർദേശം. ഈരയിൽക്കടവ് മണിപ്പുഴ ബൈപാസ് കാക്കൂർ വരെ നീട്ടു ന്നതിനു തിരുവഞ്ചൂർ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. ബൈപാസ് അവസാനിക്കുന്ന മണിപ്പുഴയിൽ നിന്നും 850 മീ റ്റർ വികസിപ്പിച്ച് നിലവിലുള്ള പള്ളം
ലിങ്ക് റോഡിലെ കാക്കൂർ
വരെ എത്തിച്ചാൽ കെകെ റോ ഡിൽ നിന്നു ചിങ്ങവനം വരെ എംസി റോഡിന് പുതിയ സമാ ന്തരപാത ആകുന്നതിനൊപ്പം നിലവിലുള്ള തിരക്കിന്റെ 60 ശതമാനം പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സർക്കാർ മണിപ്പുഴ വരെ ഭൂമി ഏറ്റെടുക്കാനുള്ള നടപടി അടിന്തരമായി സ്വീകരിക്കണമെന്നും പറഞ്ഞു.
വികസന സമിതി യോഗം ഭൂമി ഏറ്റെടുക്കുന്നതിനായി കലക്ടറെ ചുമതലപ്പെടുത്തി. നിർദിഷ്ട പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടത് ജനവാസകേന്ദ്രത്തിലൂടെയ
ല്ലെന്നതും പാത വരുന്നതിന് അനുകൂല ഘടകമാണെന്ന് വിദ ഗ്ഗർ ചൂണ്ടിക്കാണിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗന്ദര്യവൽക്കരണം ഉറപ്പാക്കും
നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ സൗന്ദര്യവൽക്കരിക്കാൻ വിക സന സമിതി യോഗത്തിൽ തീരുമാനം. ആദ്യഘട്ടത്തിൽ ശാസ്ത്രി റോഡ്, ടിബി ജംക്ഷൻ, കോടിമതയിലെ നാലുവരിപ്പാത എന്നിവി ടങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നതിനും അലങ്കാരവിളക്കുകൾ സ്ഥാപിക്കുന്നതിനും കലക്ടറെ
യോഗം ചുമതലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്നതിനെതിരെ കർശന നടപടിയെടുക്കും.
ജലപദ്ധതി: കുഴികൾ മൂടും
ശുദ്ധജല പദ്ധതികൾക്കായി ജല അതോറിറ്റി താറുമാറാക്കിയ പാതകളെല്ലാം പൂർവസ്ഥിതിയിലാ ക്കണമെന്നു യോഗം നിർദേശിച്ചു.
പൊതുമരാമത്തു വകുപ്പിനെ യും ജല അതോറിറ്റിയെയും ഏകോപിപ്പിച്ച് താറുമാറായ റോഡ് നവീകരണത്തിനു കലക്ടറെ ചുമതലപ്പെടുത്തി.
a