മുംബൈയില്‍ കാര്‍ മെട്രോ തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങി; ഒരാള്‍ക്ക് ദാരുണാന്ത്യം 

Spread the love

മുംബൈ: കാണ്ടിവ്‌ലിയില്‍ പ്രശസ്ത മറാത്തി നടിയുടെ ഉടമസ്ഥതയിലുള്ള കാർ ഇടിച്ച്‌ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.കാർ ഡ്രൈവർക്കൊപ്പം ഷൂട്ടിംഗിന് പോയി മടങ്ങവേയൊണ് നടിയുടെ കാര്‍ അപകടത്തിൽ പെട്ടത്.

 

നടി ഊർമിള കനേത്കര്‍ വെള്ളിയാഴ്ച രാത്രി ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ആണ്  അവരുടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാർ പോയിസർ മെട്രോ സ്റ്റേഷന് സമീപം മെട്രോ പദ്ധതിയില്‍ ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറിയത്.

 

രണ്ട് തൊഴിലാളികള്‍ക്ക് മുകളിലൂടെ കാര്‍ കയറി ഇറങ്ങിയെന്നും അവരില്‍ ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും മറ്റൊരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു, നടി ഊർമിള കനേത്കര്‍ക്ക് നിസാര പരിക്ക് പറ്റിയിട്ടുണ്ട്.ഹ്യുണ്ടായ് വെർണ എന്ന കാർ അതിവേഗത്തിലാണ് ഓടിച്ചിരുന്നതെന്നും കൃത്യസമയത്ത് എയർബാഗ് തുറന്നതിനാലാണ് താരത്തിന് ജീവൻ രക്ഷിക്കാനായതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അശ്രദ്ധയോടെ വാഹനമോടിക്കുക, അശ്രദ്ധമൂലം മരണം സംഭവിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മറാത്തിയില്‍ “ദുനിയാദാരി”, ഹിന്ദിയില്‍ “താങ്ക് ഗോഡ്” എന്നിവയുള്‍പ്പെടെ ഏതാനും സിനിമകളില്‍ കോത്താരെ അഭിനയിച്ചിട്ടുണ്ട്. മറാത്ത സീരിയലുകളിലും ഷോകളിലും സജീവമാണ് നടി.