പാലക്കാട് : തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല തവക്കല്‍പ്പടി- കിഴക്കേ ചക്കിങ്ങല്‍ ഇന്ദിരാദേവി എന്ന 65 കാരിയാണ് മരിച്ചത്.
ആലത്തൂര്‍ കാടാമ്ബുഴ റൂട്ടിലോടുന്ന മര്‍വ എന്ന ബസ്സിന്റെ ഡോറിലൂടെ തെറിച്ചുവീണു വയോധികക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
തിരുവില്വാമല ഗവണ്മെന്റ് വെക്കേഷണല്‍ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിന്റെ അടുത്തുവച്ചാണ് സംഭവം. അമിത വേഗതയില്‍ വളവ് വീശിയൊടിക്കുന്നതിനിടെ ഇന്ദിരാദേവി ഡോറിലൂടെ തെറിച്ച് വീഴുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 7 30 ഓടുകൂടിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടമുണ്ടായതോടെ കണ്ടക്ടറും ഡ്രൈവറും ബസില്‍ നിന്ന് ഇറങ്ങി ഓടി. പഴമ്ബാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് അമ്മയും മകളും ബസ്സില്‍ കയറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.