
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കോഡിലേക്ക്. കഴിഞ്ഞ തിങ്കളാഴ്ച്ച പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടത്തിലെത്തി. 2023 ഡിസംബര്‍ മാസം 23 ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ശബരിമല സ്‌പെഷ്യല്‍ സര്‍വീസിനൊപ്പം മറ്റ് സര്‍വീസുകള്‍ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തിരുന്നു. അതിനൊാപ്പം കൃത്യമായ പ്ലാനിംഗ് നടത്തിയും ജനോപകാരപ്രദമല്ലാത്തതും പ്രവര്‍ത്തന ചെലവ് പോലും കിട്ടാതെ കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകള്‍ ഒഴിവാക്കിയുമാണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയത്. ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തില്‍ 20 ലക്ഷത്തോളം രൂപ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം ഉണ്ടായിയെന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടിയിട്ടുണ്ട്.
മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ പ്ലാനിംഗോടുകൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അഡീഷണല്‍ സര്‍വീസുകളും വീക്കെന്‍ഡ് സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമായി.കെ.എസ.്ആര്‍.ടി.സിക്ക് മികച്ച വരുമാനം നേടുന്നതിന് സഹായകരമാവുകയും ചെയ്തു. കൂടാതെ ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനയ്ക്ക് കാരണമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാപകല്‍ വ്യത്യാസം ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും കൂടാതെ സൂപ്പര്‍വൈര്‍മാരെയും ഓഫീസര്‍മാരെയും ഗതാഗത വകുപ്പ് മന്ത്രിയും സി.എം.ഡിയും അഭിനന്ദിച്ചു.