മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് 5 മണിക്ക് നട തുറക്കും; ഇടതടവില്ലാതെ വൈദ്യുതി ഉറപ്പാക്കുമെന്ന് കെഎസ്‌ഇബി; അറ്റകുറ്റപ്പണികള്‍ ഡിസംബർ 29ന് പൂർത്തിയാക്കും

Spread the love

പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് ശബരിമല ക്ഷേത്ര നടയടച്ച ശേഷം പമ്പ മുതല്‍ സന്നിധാനം വരെയുള്ള ലൈനുകളും ട്രാൻസ്ഫോർമറുകളും പരിശോധിച്ച്‌ അറ്റകുറ്റപ്പണികള്‍ ഡിസംബർ 29ന് പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി.

video
play-sharp-fill

പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കെഎസ്‌ഇബി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
മുപ്പത്തിയെട്ട് ട്രാൻസ്ഫോർമറുകളാണ്‌ മേഖലയിലുള്ളത്.

നല്‍പ്പത്തിലധികം വരുന്ന ജീവനക്കാരാണ് ജോലികള്‍ പൂര്‍ത്തിയാകുന്നത്.
ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലകാലം അവസാനിച്ചപ്പോള്‍ ശബരിമലയില്‍ 32 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ആണ് ദര്‍ശനം നടത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ അധികം തീര്‍ത്ഥാടകര്‍ എത്തിയിട്ടും പരാതികള്‍ ഇല്ലാതെയാണ് 41 ദിവസം കടന്നുപോയത്.