video
play-sharp-fill
ഭാരതമാതാവിന്റെ മഹാനായ പുത്രൻ;  സിഖ് സമുദായത്തിന്റെ ആദ്യ പ്രധാനമന്ത്രി; എന്നിട്ടും  സംസ്‌കാരത്തിനും സ്മാരകത്തിനും പ്രത്യേക സ്ഥലം അനുവദിച്ചില്ല; കേന്ദ്രം മൻമോഹൻ സിങ്ങിനെ അപമാനിച്ചെന്ന് രാഹുല്‍ ഗാന്ധി

ഭാരതമാതാവിന്റെ മഹാനായ പുത്രൻ; സിഖ് സമുദായത്തിന്റെ ആദ്യ പ്രധാനമന്ത്രി; എന്നിട്ടും സംസ്‌കാരത്തിനും സ്മാരകത്തിനും പ്രത്യേക സ്ഥലം അനുവദിച്ചില്ല; കേന്ദ്രം മൻമോഹൻ സിങ്ങിനെ അപമാനിച്ചെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സർക്കാരിനെതിരേ രാഹുല്‍ ആഞ്ഞടിച്ചിരിക്കുന്നത്. സംസ്കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

‘ഭാരതമാതാവിന്റെ മഹാനായ പുത്രനും സിഖ് സമുദായത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ് ജിയുടെ അന്ത്യകർമങ്ങള്‍ നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ ഇപ്പോഴത്തെ സർക്കാർ അദ്ദേഹത്തെ പൂർണ്ണമായും അപമാനിച്ചിരിക്കുന്നു.’ – രാഹുല്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൻമോഹൻ സിങ്ങിന്റെ സംസ്കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ്, സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.