ക്രിസ്മസ് വെക്കേഷനില്‍ ബന്ധുവീട്ടിലെത്തി; എര‍ഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

Spread the love

കാസർകോട്: കാസർകോട് എരഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു.

video
play-sharp-fill

സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളും എരഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

തെരച്ചിലില്‍ ആദ്യം റിയാസിൻ്റെ മൃതദേഹം കണ്ടെടുത്തെങ്കിലും മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് മറ്റു കുട്ടികളുടെ മൃതദേഹം കണ്ടെടുക്കാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികള്‍ അപകടത്തില്‍ പെട്ടത്. ബന്ധുവിൻ്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു റിയാസ്. സഹോദരി-സഹോദരൻമാരുടെ മക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു.

റിയാസിന് മാത്രമാണ് നീന്തല്‍ അറിയാതിരുന്നത്. പുഴയില്‍ കുളിക്കുന്നതിനിടെ റിയാസ് മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ മറ്റു രണ്ടുപേരും രക്ഷിക്കാൻ ശ്രമിച്ചു. തുടർന്ന് മൂന്നുപേരും പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അലറിക്കരഞ്ഞതോടെ നാട്ടുകാർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാസ് എന്ന കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങി.