
ആലപ്പുഴ: ആലപ്പുഴയിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ചുങ്കം നടുചിറയിൽ ശ്രീജിത്ത് (33), കരളകം സ്വദേശികളായ സുമേഷ് (22), വൈശാഖ് (20), കൊറ്റംകുളങ്ങര വാർഡിൽ ആദിൽ (21) എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കരളകം വാർഡിൽ കണ്ടത്തിൽ വീട്ടിൽ ഷാജിയെയാണ് അയൽവാസികളായ രണ്ട് യുവാക്കളും അവരുടെ രണ്ട് കൂട്ടുകാരും ചേർന്ന് പാരയ്ക്ക് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിടിയിലായ പ്രതികൾ സ്ഥിരം കുറ്റവാളികളും കാപ്പ പ്രതികളുമാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group