video
play-sharp-fill
എലത്തൂര്‍ സ്വദേശിയായ സൈനികൻ വിഷ്ണുവിനെ കാണാതായതിൽ ദുരൂഹത: 17 – ന് കണ്ണൂരിൽ എത്തിയെന്ന് ശബ്ദ സന്ദേശം: അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ പൂനെയിൽ:പട്ടാള ക്യാമ്പില്‍ കയറി പോലീസ്…! എന്ന ഒടുവിലത്തെ സന്ദേശവും ദുരൂഹത വർദ്ധിപ്പിക്കുന്നു: 16 – ന് ക്യാമ്പിൽ നിന്ന് പോയതായി സൈന്യം.

എലത്തൂര്‍ സ്വദേശിയായ സൈനികൻ വിഷ്ണുവിനെ കാണാതായതിൽ ദുരൂഹത: 17 – ന് കണ്ണൂരിൽ എത്തിയെന്ന് ശബ്ദ സന്ദേശം: അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ പൂനെയിൽ:പട്ടാള ക്യാമ്പില്‍ കയറി പോലീസ്…! എന്ന ഒടുവിലത്തെ സന്ദേശവും ദുരൂഹത വർദ്ധിപ്പിക്കുന്നു: 16 – ന് ക്യാമ്പിൽ നിന്ന് പോയതായി സൈന്യം.

പൂനെ: പട്ടാള ക്യാമ്പില്‍ കയറി പോലീസ്…! വിഷ്ണുവിന്റെ അവസാന വോയിസ് ക്ലിപ്പ് പുറത്ത്…! സൈനികൻ ഉടൻ എത്തും
എലത്തൂര്‍ സ്വദേശിയായ സൈനികനെ പൂനെയില്‍ നിന്നും കാണാതായ സംഭവത്തില്‍ പുറത്ത് വരുന്നത് നിർണായക വിവരങ്ങള്‍. പൂനെയിലെത്തിയ അന്വേഷണ സംഘം സൈനിക ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.

ഇരുപത് ദിവസത്തെ അവധിക്കായി ക്യാമ്പില്‍ നിന്നും വിഷ്ണു പോയിരുന്നതായി പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ പൊലീസിന് മൊഴി നല്‍കി. വിഷ്ണുവിന് ക്യാമ്പില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘത്തെ സൈന്യം അറിയിച്ചു. എലത്തൂര്‍ എസ്‌ഐ മുഹമ്മദ് സിയാദിനാണ് നാലംഗ അന്വേഷണ സംഘത്തിന്‍റെ ചുമതല.

പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈനിക ഉദ്യോഗസ്ഥനാണ് വിഷ്ണു. ഈ മാസം 17 മുതലാണ് വിഷ്ണുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ അറിയിച്ച വിഷ്ണു 17ന് പുലര്‍ച്ചെ 2.20ന് കണ്ണൂരിലെത്തിയെന്ന് അമ്മക്ക് ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഈ ശബ്ദ സന്ദേശം അയക്കുമ്പോള്‍ വിഷ്ണുവിന്‍റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂനെയിലെത്തിയ അന്വേഷണ സംഘം ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴി വിശദമായി രേഖപ്പെടുത്തി. അടുത്ത മാസം അഞ്ച് വരെയാണ് വിഷ്ണു അവധിക്ക് അപേക്ഷിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചു. അവധി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ വിഷ്ണു 16ന് തന്നെ ക്യാമ്പില്‍ നിന്നും പോയിട്ടുണ്ടെന്നും സൈനികർ മൊഴി നല്‍കി. സൈനികനെ നാട്ടിലേക്കുള്ള യാത്രയിലാണ് കാണാതായതെന്നാണ് സംശയിക്കുന്നത്.

ക്യാമ്പില്‍ നിന്നും പുറത്തേക്ക് പോകുന്നതിന് മുമ്പായി വിഷ്ണുവിന് വന്ന ഫോണ്‍കോളുകളുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. വിഷ്‌ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് അന്വേഷണ സംഘം പൂനെയിലേക്ക് തിരിച്ചത്. എടിഎം കാര്‍ഡില്‍ നിന്ന് വിഷ്ണു 15,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിരുന്നു. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച വിവരവും പോലീസ് ശേഖരിച്ചു.

മഹാരാഷ്ട്ര പോലീസിന്‍റെ സഹായവും തേടി. അന്വേഷണ സംഘം പൂനെയില്‍ തുടരുകയാണ്. സംഭവത്തില്‍ സൈന്യം പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. സൈബര്‍ വിഗദ്ധരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. അടുത്ത മാസം വിവാഹിതനാകാനിരിക്കെയാണ് ബോക്സിംഗ് താരം കൂടിയായ വിഷ്ണുവിനെ പൂനെയില്‍ വെച്ച്‌ കാണാതാകുന്നത്.