video
play-sharp-fill
നടിയെ ആക്രമിച്ച കേസ്: പ്രതി പൾസർ സുനിയുടെ മൊഴി ദിലീപിന് കുരുക്കാകും: കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പള്‍സർ സുനി കോടതിയില്‍: പള്‍സർ സുനിയെ തനിക്ക് അറിയുകയേ ഇല്ല, യാതൊരു ബന്ധവുമില്ല എന്നൊക്കെ പറഞ്ഞ ദിലീപിന് ഇത് ആഘാതമാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസ്: പ്രതി പൾസർ സുനിയുടെ മൊഴി ദിലീപിന് കുരുക്കാകും: കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പള്‍സർ സുനി കോടതിയില്‍: പള്‍സർ സുനിയെ തനിക്ക് അറിയുകയേ ഇല്ല, യാതൊരു ബന്ധവുമില്ല എന്നൊക്കെ പറഞ്ഞ ദിലീപിന് ഇത് ആഘാതമാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര

കൊച്ചി: പള്‍സർ സുനിയുടെ മൊഴികള്‍ കേസില്‍ ദിലീപിന് കൂടുതല്‍ കുരുക്കാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ഒരു . ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം
.“കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പള്‍സർ സുനി കോടതിയില്‍ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വാർത്തകള്‍.

അതുമാത്രമല്ല സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമെല്ലാം പള്‍സർ സുനിയെ തനിക്ക് അറിയുകയേ ഇല്ല, യാതൊരു ബന്ധവുമില്ല എന്നൊക്കെ പറഞ്ഞ ദിലീപിനും അഭിഭാഷകർക്കുമെല്ലാം പള്‍സർ സുനിയുടെ ഈ തുറന്ന് പറച്ചില്‍ വലിയ ആഘാതമായി മാറുമെന്നാണ് മനസിലാകുന്നത്. ഏതാണ്ട് ആറായിത്തിതൊള്ളായിരത്തോളം ഇൻക്രിമിനേറ്റിങ് ചോദ്യങ്ങളാണ് അവിടെ ചോദിച്ചിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. “- ബൈജു കൊട്ടാരക്കര പറയുന്നു.

ഇതിനിടെയാണ് സംവിധായകന്‍ പി ബാലചന്ദ്രകുമാറിന്റെ മരണം സംഭവിച്ചത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഡിസംബര്‍ 12നായിരുന്നു അന്ത്യം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസില്‍ വഴിത്തിരിവായത്. കേസില്‍ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്.

പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ വിചാരണ പുരോഗമിക്കുകയാണ് . ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപ് അടക്കം 9 പ്രതികളാണ് ഉള്ളത്. പള്‍സർ സുനിയാണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കേസില്‍ നേരത്തെ 89 ദിവസത്തോളം ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച്‌ നടി ബലാത്സംഗത്തിനിരയായത്