ജവാന്‍ ഓഫ് വെള്ളിമലയുടെ സെറ്റിലെ പെട്ടിക്കട പൊളിച്ച്‌ സാധനങ്ങളൊക്കെ ടെറസില്‍ കൊണ്ട് വച്ചിരുന്നു: കാലാവധി കഴിയാത്ത മാഗി, ബിസ്‌ക്കറ്റ്, ഒക്കെയുണ്ടായിരുന്നു: അതായിരുന്നു കുറച്ച്‌ കാലം ഞങ്ങളുടെ ഭക്ഷണം: സിനിമാ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് പറയുകയാണ് നടൻ ടൊവിനോ

Spread the love

കൊച്ചി: ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് താന്‍ സിനിമയില്‍ എത്തിയതെന്ന് നടന്‍ ടൊവിനോ തോമസ് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് ടൊവിനോ പിന്നീട് നായകനായി മാറിയത്.

video
play-sharp-fill

കരിയറിന്റെ ആദ്യ ഘട്ടത്തില്‍ ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്നു എന്ന് പറയുകയാണ് ടൊവിനോ ഇപ്പോള്‍. ഒരു മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം വരെ താന്‍ കഴിച്ചിരുന്നു എന്നാണ് നടന്‍ പറയുന്നത്.

കാക്കനാട് താമസിച്ചിരുന്ന സമയത്ത് ഒരുപാട് ഭക്ഷണമൊന്നും വാങ്ങിച്ച്‌ കഴിക്കാന്‍ പണമില്ലായിരുന്നു. ഒരു റൈസ് കുക്കറും കുറച്ച്‌ അരിയും കുറച്ച്‌ പയറും കാണും. വീട്ടില്‍ നിന്നും കൊണ്ടു വന്ന അച്ചാറും ഉണ്ടാകും. മാസങ്ങളോളം അതായിരുന്നു ഞങ്ങളുടെ ഭക്ഷണം. ഒരിക്കല്‍ തീവ്രം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത് ഞങ്ങളുടെ മുകളിലത്തെ ഫ്ളാറ്റിലാണ്. അതിന്റെയും മുകളിലായിരുന്നു ടെറസ്. ജവാന്‍ ഓഫ് വെള്ളിമലയുടെ സെറ്റിലെ പെട്ടിക്കട പൊളിച്ച്‌ സാധനങ്ങളൊക്കെ ടെറസില്‍ കൊണ്ട് വച്ചിരുന്നു. കാലാവധി കഴിയാത്ത മാഗി, ബിസ്‌ക്കറ്റ്, ഒക്കെയുണ്ടായിരുന്നു. അതായിരുന്നു കുറച്ച്‌ കാലം ഞങ്ങളുടെ ഭക്ഷണം.

ഞങ്ങള്‍ക്ക് വീട്ടില്‍ പോയാല്‍ നല്ല ഭക്ഷണം കിട്ടും. പക്ഷെ സിനിമ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണല്ലോ. എനിക്ക് അന്ന് ബുള്ളറ്റുണ്ടായിരുന്നു. അതിനാല്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോകുന്നതും ഭക്ഷണം വാങ്ങിക്കാന്‍ പോകുന്നതുമൊക്കെ ഞാനായിരുന്നു. ദാരിദ്ര്യം ആണെങ്കിലും ഞങ്ങളുടെ ഇടയില്‍ സന്തോഷമായിരുന്നു.

വിഷമിച്ചിരിക്കുമ്പോള്‍ കരച്ചില്‍ വരുമ്പോള്‍ കണ്ണീര് തുടച്ച്‌ ചിരിച്ചു കൊണ്ട് സെല്‍ഫി എടുക്കും, എന്നെങ്കിലും സന്തോഷം വരുമ മ്പോള്‍ പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞായിരിക്കും ഫോട്ടോ എടുക്കുക. കയ്യില്‍ പൈസ വരുമ്പോള്‍ പൈസ ഉള്ളതു പോലെയും ഇല്ലാത്തപ്പോള്‍ ഇല്ലാത്തതു പോലെയും ജീവിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞിരിക്കുന്ന