video
play-sharp-fill

Wednesday, May 21, 2025
HomeMainമതനിരപേക്ഷതക്കായി സദാസമയവും നിലകൊണ്ടു, എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഒരോ ചലനങ്ങളും ഒരോ സന്ദേശമായിരുന്നു, എല്ലാ വിഷയത്തിലും...

മതനിരപേക്ഷതക്കായി സദാസമയവും നിലകൊണ്ടു, എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഒരോ ചലനങ്ങളും ഒരോ സന്ദേശമായിരുന്നു, എല്ലാ വിഷയത്തിലും കൃത്യമായ നിലപാട് ഉണ്ടായിരുന്നു; എംടിയുടെ വിയോഗത്തിൽ അനുസ്മരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Spread the love

കോഴിക്കോട്: കേരളത്തിന് നികത്താൻ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എപ്പോഴും അദ്ദേഹത്തെ കാണുമ്പോള്‍ കൂടല്ലൂരിലെ വിശേഷങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന് ഒരു സ്മാരകം ഇല്ലാതിരുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. മതനിരപേക്ഷതക്കായി സദാസമയവും അദ്ദേഹം നിലകൊണ്ടു. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നൽകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഒരോ ചലനങ്ങളും ഒരോ സന്ദേശമായിരുന്നു. വ്യക്തിപരമായി താൻ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ നിരന്തരം എംടിയുടെ വീട്ടിൽ എത്തിയിരുന്നു. എല്ലാ വിഷയത്തിലും അദ്ദേഹത്തിന് കൃത്യമായ നിലപാട് ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടിക്കണക്കിന് മനുഷ്യർക്ക് നാഥനില്ലാതായെന്ന് എഴുത്തുക്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു. മലയാളഭാഷയെ ലോകോത്തര ഭാഷയാക്കാൻ യത്നിച്ചു. ഒറ്റക്ക് പോരാടിയ മനുഷ്യനാണ് എംടി. ഭാഷ മരിച്ചാലും നിലനിൽക്കുന്ന അമരനാണ് എം ടിയെന്നും ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു. എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതിനുള്ള പ്രചോദനം എംടിയാണെന്ന് പിഎസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു.

വിശ്വസാഹിത്യത്തെ നെഞ്ചിലേറ്റിയ, സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരനാണ് അദ്ദേഹം. മൗനത്തിന് വ്യാഖ്യാനം നൽകാൻ ശ്രമിച്ചാൽ അതിനുള്ള വ്യക്തിത്വമാണ് എംടി. ഒരു പുരുഷായുസ്സ് മുഴുവൻ പൂർണ്ണമാക്കി കൊണ്ടാണ് എം ടി കടന്നുപോകുന്നത്. സാമൂഹിക പ്രതിബദ്ധയുള്ള എഴുത്തുകാരനായിരുന്നു. തന്നോട് വലിയ വാത്സല്യമായിരുന്നു. ബിജെപിയിലെ നല്ലവനായ മനുഷ്യൻ എന്ന് എംടി തന്‍റെ പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്നും പിഎസ് ശ്രീധരൻപിള്ള അനുസ്മരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments