
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് തീരമേഖലയെ കണ്ണീരിലാക്കി കടലില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാർഥി മരിച്ചു. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. രണ്ടു വിദ്യാര്‍ഥികളെ കാണാതായി. മര്യനാട് ഉച്ചയ്ക്ക് കടലിൽ കുളിക്കാനിറങ്ങിയ പ്രദേശവാസിയായ ജോഷ്വാ (19) ആണ് മരിച്ചത്.
സെന്റ് ആന്‍ഡ്രൂസില്‍ പഞ്ചായത്തുനട സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി നെവിന്‍ (18) ആണ് ഒഴുക്കില്‍പ്പെട്ട് കാണാതായ മറ്റൊരു വിദ്യാർഥി. രാവിലെ പത്തുമണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന്‍ കടലില്‍ മുങ്ങിത്താഴുകയായിരുന്നു.
സുഹൃത്തുക്കള്‍ നെവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ അരുണിനെയും കാണാതായി. തീരദേശ പോലീസും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group