
തൃശൂർ: തൃശൂർ എക്‌സൈസ് സർക്കിൾ ഫീസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്. കൈക്കൂലിയായി ലഭിച്ച 74,820 രൂപയും 12 കുപ്പി വിദേശമദ്യവും കണ്ടെടുത്തു.
തൃശൂർ എക്‌സൈസ് സർക്കിൾ ഓഫീസിലും പരിസരത്തും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശോക് കുമാറിന്‍റെ കൈയിൽ നിന്ന് 32,820 രൂപയും എക്‌സൈസ് ഓഫീസിന്‍റെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തിന്‍റെ മുൻ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 42,000 രൂപയും, ഈ വാഹനത്തിന്‍റെ പിൻ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 12 കുപ്പി വിദേശമദ്യവും വിജിലൻസ് പിടിച്ചെടുത്തു.
ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്കു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിലുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group