
ചെന്നൈ: അണ്ണാ സർവകലാശാല ക്യാംപസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടൂർപുരം സ്വദേശി ജ്ഞാനശേഖരൻ (37) ആണ് അറസ്റ്റിലായത്. രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയാണ് ക്രൂര പീഡനത്തിനിരയായത്.
ഡിസംബർ 23ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ലൈംഗികാതിക്രമം.
വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരൻ. ഇയാൾക്കെതിരേ കോട്ടൂർപുരം പോലീസ് സ്റ്റേഷനിൽ വേറേയും കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group