യുണിവേഴ്സിറ്റി ക്യാമ്പസിനുള്ളില്‍ ആണ്‍സുഹൃത്തിനെ കീഴ്‌പ്പെടുത്തി വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

Spread the love

ചെന്നൈ: അണ്ണാ യുണിവേഴ്സിറ്റി ക്യാമ്ബസില്‍ ഒരു വിദ്യാർത്ഥിനിയെ അജ്ഞാതരായ രണ്ടുപേർ പീഡിപ്പിച്ചു. ഡിസംബർ 25 ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി കാമ്ബസിനുള്ളില്‍ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും സംസാരിച്ചിരിക്കുകയായിരുന്നു. അവിടെ എത്തിയ

രണ്ട് പേർ പുരുഷ സുഹൃത്തിനെ ആക്രമിക്കുകയും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ടുകള്‍ പ്രകാരം, ഇരുവരും അടുത്തുള്ള പള്ളിയില്‍ ക്രിസ്മസ് പ്രാർത്ഥനയില്‍ പങ്കെടുത്ത് അർദ്ധരാത്രിയോടെ യൂണിവേഴ്സിറ്റി കാമ്ബസിലേക്ക് മടങ്ങിയ കുട്ടികള്‍ കാമ്ബസിലെ തുറസ്സായ സ്ഥലത്തിരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ എത്തിയ അക്രമികള്‍ പുരുഷൻ സുഹൃത്തിനെ ആക്രമിക്കുകയും യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 64 പ്രകാരം ബലാല്‍സംഗത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് കോട്ടൂർപുരം ജെ4 പോലീസ് പറഞ്ഞു. കോട്ടൂർപുരം അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ (എസിപി) ഭാരതിരാജനും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ സംഘം ക്യാമ്ബസിലെത്തി അക്രമികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.