പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: ഭർത്താവിനെതിരെ യുവതി വീണ്ടും വനിതാ കമ്മീഷന് പരാതി നല്‍കി

Spread the love

 

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെണ്‍കുട്ടി വീണ്ടും വനിതാ കമ്മീഷന് പരാതി നല്‍കി. രണ്ടാമതും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നല്‍കിയത്.

 

ഇക്കഴിഞ്ഞ മെയിലാണ് രാഹുലിന് എതിരെ യുവതി ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. എന്നാല്‍ യുവതി പരാതിയില്‍ നിന്ന് പിന്മാറിയതോടെ ഒരു മാസം മുന്‍പ് ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്യുകയായിരുന്നു. അതിനിടെ രാഹുല്‍ മര്‍ദിച്ചെന്നാരോപിച്ച് യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു.

 

രാഹുലിനൊപ്പം കഴിയാന്‍ താല്‍പര്യമില്ലെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. നിരവധി തവണ യുവതിക്കും തലയ്ക്കുമുൾപ്പടെ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ നരഹത്യ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group