
താലപ്പൊലിയ്ക്കായി ക്ഷേത്രത്തിലെത്തിയ വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു; അപകടം കൈ കഴുകാനായി ക്ഷേത്ര കുളത്തിൽ എത്തിയപ്പോൾ കാൽവഴുതി വീണ്; അപകടം സ്ഥിരീകരിച്ചത് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്
ചേർത്തല: താലപ്പൊലിയ്ക്കായി ക്ഷേത്രത്തിലെത്തിയ വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ കണിച്ചുകുളങ്ങര കൊച്ചുവെളിവീട്ടിൽ രഘുവരന്റെ ഭാര്യ സുധാമണി (80) ആണ് മരിച്ചത്.
കൈ കഴുകാനായി ക്ഷേത്ര കുളത്തിൽ എത്തിയപ്പോൾ കാൽവഴുതി വീഴുകയും താഴ്ചയിലേക്ക് പോവുകയുമായിരുന്നു. അപകട സമയത്ത് ആരും അടുത്ത് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടം സ്ഥിരീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാരാരിക്കുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സുരേത, സുരിജ, സുവർണ്ണ, പരേതനായ സുരേഷ് എന്നിവരാണ് മരിച്ച സുധാമണിയുടെ മക്കൾ. മരുമക്കൾ – പൊന്നൻ, മായ, സ്വാമിനാഥൻ, ഉല്ലാസ്.
Third Eye News Live
0