ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 9 അയ്യപ്പഭക്തർക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം
ബെംഗളൂരു: ബെലഗാവിയിൽ ഇരുമുടി കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. അപകടത്തിൽ ഒൻപത് അയ്യപ്പ ഭക്തർക്കാണ് പരിക്കേറ്റത്.
കെട്ടുനിറയ്ക്ക് തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു
തിങ്കളാഴ്ച സന്നിധാനത്തേയ്ക്ക് യാത്ര പോകാനിരുന്ന ഭക്തർക്കാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ പറമ്പിൽ ശബരിമല സന്നിധാന മാതൃകയിൽ തയ്യാറാക്കിയ പന്തൽ സ്ഫോടനത്തിൽ പൂർണ്ണമായും കത്തി നശിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരെ ഹുബ്ബള്ളി കിംഗ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0