ഗാർഹിക പീഡന നിയമങ്ങള്‍ ഭാര്യമാർ ദുരുപയോഗം ചെയ്യുന്നുവെന്ന് സുപ്രിം കോടതി : സകല വകുപ്പും ചുമത്തി ഭർത്താവിനെ സമ്മർദത്തിലാക്കുന്ന പ്രവണത ശരിയല്ല: ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും ആനുകൂല്യങ്ങള്‍ നേടുന്നുവെന്നും കോടതി .

Spread the love

ഡല്‍ഹി : ഗാർഹിക പീഡനത്തില്‍ നിന്നും മർദ്ദനത്തില്‍ നിന്നും മറ്റും ഭാര്യമാർക്ക് സംരക്ഷണം നല്‍കുന്ന ഗാർഹികപീഡന നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി.
ഭർത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ആനുകൂല്യങ്ങള്‍ നേടാനും മറ്റും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

video
play-sharp-fill

ഭോപ്പാലില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹമോചന കേസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കേസ് നല്‍കുന്ന ഭാര്യയുടെ ആവശ്യങ്ങള്‍ നടന്നുകിട്ടാൻ ക്രൂരത, ബലാത്സംഗം,

പ്രകൃതിവിരുദ്ധ പീഡനം തുടങ്ങി വകുപ്പുകള്‍ ഒരുമിച്ച്‌ ചുമത്തി, ഭർത്താവിനെ സമ്മർദ്ദത്തിലാക്കുന്നതായാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. സ്ത്രീകളുടെ ഉന്നമനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷ്യമിട്ടാണ് ഇത്തരം നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതെങ്കില്‍ ചില സ്ത്രീകള്‍ അവ ദുരുപയോഗം ചെയ്യുകയാണ്. ഭർത്താക്കന്മാർക്കെതിരെ നിരവധി വകുപ്പുകള്‍ നല്‍കുന്നത് ഒരു പ്രവണതയായി തുടരുന്നു.

ഇതോടെ ജാമ്യം നല്‍കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ചെറിയ വഴക്കുകളാണ് പിന്നീട് വലിയരീതിയിലുളള, മോശമായ പോരാട്ടമായി മാറുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.