
ഗാന്ധിനഗർ: കോട്ടയം നഗരസഭ തൊഴിലുറപ്പ് വിഭാഗത്തിന്റെയും കുമാരനല്ലൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകരുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന വിത്തു ബാങ്ക് നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്തിൽ പ്രവർത്തനം ആരംഭിച്ചു.
മികച്ച ഇനം നാടൻ വിത്തിനങ്ങളും വിളവുകളും ഗുണഭോക്താക്കൾക്ക് കൈമാറുന്ന പദ്ധതിയാണിത്. നഗരസഭ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് കൗൺസിലർ സാബു മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി അസിസ്റ്റൻറ് വിജയകുമാർ എൻ. ക്ലാസ് നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്ധതി കോ-ഓർഡിനേറ്റർ റ്റി. പി. മാത്യു വല്ലാട്ട്, സജിനി. കെ.കെ., കൃഷി അസിസ്റ്റൻറ് സുമി റ്റി. എൻ. ജോസഫ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.



