രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പാലായിൽ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ; ഇയാളിൽനിന്ന് വിൽപ്പനയ്ക്കായി ഓൺലൈനിൽ എത്തിച്ച മെത്താഫിറ്റമിൻ സൾഫേറ്റ് പിടിച്ചെടുത്തു

Spread the love

പാലാ: പാലായിൽ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കടപ്പാട്ടൂർ സ്വദേശി കാർത്തിക് ബിനു (22) വിനെയാണ് പാലാ എക്സൈസ് പിടികൂടിയത്.

video
play-sharp-fill

പാലായിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി ഓൺലൈനിൽ എത്തിച്ച മാരകമയക്കുമരുന്നാണ് പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ തന്ത്രപരമായി യുവാവിനെ പിടികൂടുകയായിരുന്നു.

പിടിച്ചെടുത്ത 99 മെത്താഫിറ്റമിൻ സൾഫേറ്റ് അമ്പ്യൂൾകൾ കോട്ടയത്ത് നിന്ന് എത്തിയ ഡ്ര​ഗ് കൺട്രോളർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർമാർക്ക് കൈമാറി. ഡ്ര​ഗ് എൻഡ് കോസ്മെറ്റിക് ആക്ട് 1940 പ്രകാരം 3 വർഷം മുതൽ 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വം നൽകിയ ഓപ്പറേഷൻ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ രതീഷ്, തൻസീർ, മനു ചെറിയാൻ, അഖിൽ, രാജേഷ്, ഡ്ര​ഗ് ഇൻസ്പെക്ടർമാരായ ബബിത കെ വാഴയിൽ, താര എസ് പിള്ള എന്നിവർ പങ്കെടുത്തു.