
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം തൃക്കാക്കര ഗവൺമെൻ്റ് മോഡൽ
എൻജിനീയറിങ് കോളജ് പൂർവ്വ വിദ്യർത്ഥി സഘടനയായ EXMEC Social Assist Trust ഉം എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവൻ രക്ഷചാരിറ്റി & സർവ്വീസ് സൊസൈറ്റിയും,
അഖില കേരള ബാലജനസഖ്യം സെൻ്റ് മേരീസ് ഇംഗ്ലീഷ്മീഡിയം സ്കൂൾ മണർക്കാട്, എസ് എഫ് എസ് പബ്ലിക് സ്ക്കൂൾ ഏറ്റുമാനൂർ, ശോശാമ്മ കോര എന്നിവർ ഏചേർന്ന് 171 വൃക്കരോഗികൾക്ക് നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശ്രയയുടെ മാനേജർ സിസ്റ്റർ ശ്ലോമ്മോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിന്ദു കെ വി (ജില്ല പഞ്ചായത്ത് അദ്ധ്യക്ഷ) കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. റെയ്ഹൻ അദുൽ
മിശ്രിയ (മെഡി.കോളജ് കാർഡിയോളജി മേധാവി) അഡ്വ. ജോർജ് ജോസഫ്, അരവിന്ദാക്ഷൻ, വിനോദ് സെബാസ്റ്റ്യൻ, സൽമാൻ ഫാരിസ്, അമൽ പി വി, ജോസഫ് കുര്യൻ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 59 മാസം പൂർത്തീകരിച്ചു.



