
തിരുവാർപ്പ്: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ: ബി.ആർ. അംബേദ്കറെ പാർലമെന്റിൽ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ് ക്കെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ഉയരുകയാണ്. പാർലമെന്റിനകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കി.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവാർപ്പ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൻ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതീഷേധ സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ: ഷീജ അനിൽ ഉദ്ഘാടനം ചെയ്തു. ഷീബ റെജി, ജയ സജിമോൻ, ദീപമോൾ, ജെസ്സി നൈനാൻ, മുബീന എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വർഷങ്ങള്‍ ചർച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ…….. എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവർക്ക് സ്വർഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ പ്രതിപക്ഷ ബഹളത്തിനിടെ ചൊവ്വാഴ്ച അമിത് ഷാ പറഞ്ഞു.
ഇതിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ വലിയ പ്രതിഷേധമുയർത്തിയിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച പാർലമെന്റ് നടപടികള്‍ നിർത്തിവെക്കുകയും ചെയ്തിരുന്നു. അമിത് ഷായുടെ രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം.



