‘ഭാരത് അരി’ വീണ്ടും കേരള വിപണിയിലേക്ക്;കിലോയ്ക്ക് 22 രൂപ മാത്രം

Spread the love

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വീണ്ടും കേരള വിപണിയിലെത്തി. ഈ വർഷം ആദ്യം കിലോയ്‌ക്ക് 29 രൂപയ്‌ക്ക് തുടങ്ങിയ വില്‍പന ഇപ്പോള്‍ 22 രൂപയ്‌ക്കാണ്.അഞ്ചുകിലോ, 10 കിലോ പായ്ക്കറ്റുകളായാണ് വില്‍പ്പന.

video
play-sharp-fill

 

പുഴുക്കലരിയാണ് ഭാരത് അരിയായി എത്തുന്നത്. ഓരോ ജങ്ഷനിലും വണ്ടിയില്‍ അരിയെത്തിച്ചാണ് വിൽപന നടത്തുന്നത്.നിലവില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എൻ.സി.സി.എഫിലൂടെയാണ് വില്‍പ്പന.

 

വൻകിട ധാന്യപ്പൊടി കമ്പനികള്‍ക്ക് ഉയർന്ന അളവില്‍ ഗോതമ്പും ലഭ്യമാക്കുന്നുണ്ട്. ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ ‘വാല്യുജംഗ്ഷനില്‍’ രജിസ്റ്റർ ചെയ്ത് വേണം ടെൻഡറില്‍ പങ്കെടുക്കാൻ. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്‌ക്ക് രണ്ട് വരെ സൈറ്റില്‍ രജിസ്റ്റർ ചെയ്ത് ടെൻഡറില്‍ പങ്കെടുക്കാം. ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഗോതമ്പ് വില്‍പനയ്‌ക്ക് എത്തിയിരുന്നില്ല.ഒരു കമ്പനിക്ക് കുറഞ്ഞത് 1 ടണ്‍ മുതല്‍ 10 ടണ്‍ വരെ ഗോതമ്പ് വാങ്ങാൻ അവസരമുണ്ട്. വിവിധ ജില്ലകളില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. 25.76 മുതല്‍ 26.80 വരെയാണ് വിലയില്‍ വരുന്ന വ്യത്യാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group