ബലാത്സംഗ കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിനെ എറണാകുളം പോക്സോ  കോടതി വെറുതെ വിട്ടു

Spread the love

 

കൊച്ചി: ബലാത്സംഗ കേസിൽ മോൺസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോൺസൻ്റെ മാനേജരായി ജോലി ചെയ്തിരുന്ന ബിരുദയെ ബാലത്സംഗം ചെയ്തു എന്നായിരുന്നു കേസ്.

video
play-sharp-fill

 

മോൺസൺ പ്രതിയായ രണ്ടാം പോക്ക്‌സോ കേസിലും വെറുതെ വിട്ടിരുന്നു. പെരുമ്പാവൂർ പോക്സോ കോടതിയുടേതായിരുന്നു വിധി. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

 

മോൺസൺ മാവുങ്കലിൻ്റെ മാനേജറായിരുന്നു ഒന്നാം പ്രതിയായ ജോഷി. മോൺസൺ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോൻസൺനനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group