പ്രണയച്ചതിയിൽപ്പെട്ട 67കാരിക്ക് നഷ്ടമായത് 4 കോടി:ഒരിക്കല്‍പ്പോലും കാണാത്ത കാമുകനായി കാത്തിരുന്നത് 7 വർഷം: പരിചയം ഫേസ് ബുക്ക് വഴി: കാമുകന്റെ ആവശ്യങ്ങൾക്ക് പണമൊഴുക്കി കാമുകി.

Spread the love

ഡൽഹി: .ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകി തിരിച്ചറിഞ്ഞു, ഇക്കാലമത്രയും താൻ ചതിക്കപ്പെടുകയായിരുന്നെന്ന്
.അപ്പൊഴേക്കും ഒരിക്കല്‍പ്പോലും കാണാത്ത കാമുകനായി കാമുകി ചെലവഴിച്ചത് 4 കോടി രൂപയോളവും.

video
play-sharp-fill

മലേഷ്യയിലെ 67 കാരിക്കാണ് പ്രണയച്ചതിയില്‍ നിന്നും ദുരനുഭവം നേരിട്ടത്. സംഭവമിങ്ങനെ: 2017ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരയായ സ്ത്രീയും തട്ടിപ്പുകാരനും തമ്മില്‍ പരിചയപ്പെടുന്നത്. അമേരിക്കൻ ബിസിനസുകാരൻ എന്നു പറഞ്ഞാണ് ഇയാള്‍ സ്ത്രീയെ പരിചയപ്പെട്ടത്. സിംഗപ്പൂരില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നയാളാണ് താനെന്നായിരുന്നു ഇയാളുടെ പരിചയപ്പെടുത്തല്‍.

തുടർന്ന് ഇരുവരും തുടർച്ചയായി ചാറ്റ് ചെയ്യാൻ തുടങ്ങി. ഇതിനിടയിലൊരിക്കല്‍ തനിക്കും മലേഷ്യയിലേക്ക് താമസം മാറാൻ ഉദ്ദേശ്യമുണ്ടെന്നും എന്നാല്‍ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അതിന് അനുവദിക്കുന്നില്ലെന്നും തട്ടിപ്പുകാരൻ പറഞ്ഞു. ഇതുകേട്ട് സങ്കടം തോന്നിയ സ്ത്രീ അയാള്‍ക്ക് 5000 റിങ്കറ്റ് ബാങ്ക് വഴി അയച്ചു കൊടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, തട്ടിപ്പുകാരൻ മലേഷ്യയിലേക്ക് വന്നില്ല. പകരം പിന്നെയും പല പല സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ഇയാള്‍ സ്ത്രീയില്‍ നിന്നും പണം വാങ്ങിക്കൊണ്ടിരുന്നു. 50 വ്യത്യസ്ത അക്കൌണ്ടുകളിലേക്കായി 306 തവണയാണ് കാമുകിയായ സ്ത്രീ ഇയാള്‍ക്ക് പണം അയച്ച്‌ നല്‍കിയത്. ഏകദേശം 2.2 മില്യണ്‍ റിങ്കറ്റ് ഇത്തരത്തില്‍ സ്ത്രീ അവരുടെ കാമുകന് ഇത്തരത്തില്‍ അയച്ചുകൊടുത്തു. വോയിസ് കോളിലൂടെ മാത്രം സംസാരിച്ച്‌ പരിചയമുള്ള കാമുകനെ ഇതിനിടയില്‍ ഒരിക്കല്‍പ്പോലും വീഡിയോ കോളിലൂടെയോ, നേരിട്ടോ സ്ത്രീ കണ്ടിരുന്നില്ലത്രെ.

കാമുകനെ കാണാനായി കാമുകിയായ സ്ത്രീ ശ്രമിച്ചപ്പോഴെല്ലാം ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. എന്നാല്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പണം കടം വാങ്ങി സ്ത്രീ അയാളുടെ ഓരോ ആവശ്യങ്ങള്‍ക്കും പണം അയച്ചുകൊണ്ടുമിരുന്നു.

ഒടുവില്‍ തൻ്റെ സുഹൃത്തിനോട് സ്ത്രീ ഇക്കാര്യം പങ്കുവെച്ചപ്പോഴാണ് സ്ത്രീയെ ആരോ മന.പൂർവം തട്ടിപ്പിനിരയാക്കുന്നെന്ന് പുറംലോകമറിഞ്ഞത്. ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന് മലേഷ്യയിലെ ബുകിത് അമൻ കൊമേഴ്സ്യല്‍ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ കോം ഡാറ്റുക്ക് സെരി റാംലി മുഹമ്മദ് യൂസഫ് അറിയിച്ചു