കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബത്തിലെ ഇരട്ടക്കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി; കൊലപാതകമടക്കം തെളിഞ്ഞു; സഹോദരനെയും അമ്മാവനെയും വെടിവെച്ച് കൊന്ന പ്രതിക്ക് വധശിക്ഷയോ?…!! ശിക്ഷ നാളെ വിധിക്കും; കേസിൽ നിർണായകമായത് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി എസ് അജയൻ്റെ വാദങ്ങൾ

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബത്തിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

video
play-sharp-fill

കൊലപാതകവും, ആയുധം ഉപയോഗിച്ചതടക്കമുള്ള കുറ്റങ്ങളും കോടതിയിൽ തെളിഞ്ഞു. ശിക്ഷ നാളെ വധിക്കും ‘

കേസിൽ നിർണായകമായത് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി എസ് അജയൻ്റെ വാദങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വത്ത് തർക്കത്തെ തുടർന്നാണ് കാഞ്ഞിരപ്പള്ളിയിലെ പേരുകേട്ട കരിമ്പനാല്‍ കുടുംബത്തിൽ സഹോദരനെയും മാതൃസഹോദരനെയും ജോർജ് കുര്യൻ വെടിവെച്ച് കൊന്നത്.

ഐപിസി 302, 449, 506 – (2), ഇന്ത്യൻ ആയുധ നിയമം 30 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യനാണ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് വിധിച്ചത്.

ജോർജ്ജിൻ്റെ ഇളയ സഹോദരൻ രഞ്ജു കുര്യൻ മാതൃസഹോദരൻ മാത്യു സ്‌കറിയ എന്നിവരെ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽ വച്ച് വെടിവെച്ച് കൊന്നുവെന്നാണ് കേസ്. 2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്

കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.എസ്. അജയൻ, അഡ്വ. നിബു ജോൺ, അഡ്വ. അഖിൽ വിജയ്, അഡ്വ., സ്വാതി എസ്. ശിവൻ എന്നിവർ ഹാജരായി.