ഭരണഘടനാ ശില്‍പി ബി.ആർ. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന പ്രതിപക്ഷ ആരോപണം: പാർലമെന്റ് പ്രതിഷേധത്തിൽ മുങ്ങി: ലോക്സഭ നിർത്തിവച്ചു. സഭാതലം കൈയ്യാം കളിയിൽ വരെ എത്തി. ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു: പ്രതിഷേധം സഭയ്ക്ക് പുറത്തേക്കും

Spread the love

ഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആർ. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന പ്രതിപക്ഷ ആരോപണത്തിൽ സഭ ഇന്നും പ്രക്ഷുഭ്ധമായി.സഭാ പ്രവർത്തനം തടസപ്പെട്ടു. അംബേദ്കറെ ഓർമിച്ച് രാഹുൽ ഗാന്ധി ഇന്ന് നീലവസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്.
സഭയിൽ കൈയാം കളി . ഒരു അംഗത്തിന് തലയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പിടിച്ചു തള്ളിയെന്ന് ഇരു വിഭാഗവും ആരോപിച്ചു. ബി ജെ പി എം പി ക്കാണ് തലയ്ക്ക് പരിക്കേറ്റത്.രാഹുൽ ഗാന്ധി ക്കെതിരേ പരാതി. സഭതുടങ്ങിയതു മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. സഭയ്ക്ക് പുറത്തും പ്രതിഷേധം തുടരാനാണ് കോൺഗ്രസ് തീരുമാനം.

video
play-sharp-fill

അതേസമയം പ്രതിരോധിക്കാൻ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍ വ്യാപക പ്രതിഷേധമുയർത്തുന്നതിനിടെയാണ് മോദിയുടെ പ്രതിരോധം.

ചൊവ്വാഴ്ച രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വർഷങ്ങള്‍ ചർച്ചയ്ക്ക് മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ…….. എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവർക്ക് സ്വർഗത്തില്‍ ഇടം ലഭിക്കുമായിരുന്നു’ പ്രതിപക്ഷ ബഹളത്തിനിടെ ചൊവ്വാഴ്ച അമിത് ഷാ പറഞ്ഞു.

ഇതിനെതിരെ പ്രതിപക്ഷ പാർട്ടികള്‍ വലിയ പ്രതിഷേധമുയർത്തിയിരുന്നു. ഇതേത്തുടർന്ന് ബുധനാഴ്ച പാർലമെന്റ് നടപടികള്‍ നിർത്തിവെക്കുകയും ചെയ്തിരുന്നു. അമിത് ഷായുടെ രാജിയാവശ്യപ്പെട്ടാണ് പ്രതിഷേധം.

അംബേദ്കറുടെ സ്വപ്നം സാക്ഷാത്കരിക്കാൻ തന്റെ സർക്കാർ കഴിഞ്ഞ പത്തുവർഷം അക്ഷീണം പ്രയത്നിച്ചുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

അമിത് ഷാ അംബേദ്കറെ അപാനിച്ചെന്ന ആരോപണത്തിന് തടയിടാൻ രാജ്നാഥ് സിങടക്കമുള്ള ബിജെപിയുടെ മറ്റു ഉന്നത നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

മനുസ്മൃതിയെ പിന്തുടരുന്നവർക്ക് സ്വാഭാവികമായും അംബേദ്കറെക്കൊണ്ട് പ്രശ്നമുണ്ടാകുമെന്ന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമിത് ഷായെ ഉന്നമിട്ട് പറയുകയുണ്ടായി.

ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിലാക്കാൻ ആർഎസ്‌എസും ബിജെപിയും ആഗ്രഹിച്ചു. ബാബാസാഹേബ് അംബേദ്കർ ഇത് അനുവദിച്ചില്ല, അതുകൊണ്ടാണ് അവർ അദ്ദേഹത്തെ ഇത്രയധികം വെറുക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

എന്നെപ്പോലുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് ബാബാസാഹിബ് ദൈവത്തെ പോലെയാണെന്നും മോദി സർക്കാരിന്റെ മന്ത്രിമാർ അത് മനസ്സിലാക്കണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
പാർലമെന്റിൽ ഇന്നും പ്രതിഷേധം ഉയരുകയാണ്. സഭ ഇന്നും തടസപ്പെട്ടു. അംബേദ്കറെ ഓർമിച്ച് രാഹുൽ ഗാന്ധി ഇന്ന് നീലവസ്ത്രം ധരിച്ചാണ് സഭയിൽ എത്തിയത്.