സംസ്ഥാനത്ത് ചെത്ത് തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ച വേദനവും ആനുകൂല്യങ്ങളും അട്ടിമറിച്ചതായി പരാതി; സംഘടനാ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരെയാണ് ആരോപണം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ചെത്തു തൊഴിലാളികൾക്ക് സർക്കാർ നിശ്ചയിച്ച വേതനവും, ആനുകൂല്യങ്ങളും കാസർഗോഡ് ജില്ലയിൽ അട്ടിമറിച്ചതായി പരാതി. സംഘടനാ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെയാണ് ആരോപണം.

ജില്ലയിലെ പലയിടങ്ങളിലും തൊഴിലാളികളുടെ ക്ഷാമബത്തയും, മിനിമം വേതനവും നടപ്പിലാക്കുന്നില്ല. തൊഴിലാളി സംഘടന നേതാക്കളും, ഉദ്യോഗസ്ഥരും ഷാപ്പ് കോൺട്രാക്ടർമാർക്ക് കൂട്ടുനിൽക്കുകയാണെന്ന സംശയവും തൊഴിലാളികൾ പങ്കുവെക്കുന്നു.