എഡിജിപി അജിത് കുമാറിന് ഡിജിപിയാകാൻ ഇനിയും കാത്തിരിക്കണം; സ്ഥാനക്കയറ്റം വൈകുന്നത് അജിത് കുമാറിനു മുന്നില്‍ രണ്ടു സീനിയർ എഡിജിപിമാരുള്ള സാഹചര്യത്തിൽ

Spread the love

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനു മുന്നില്‍ രണ്ടു സീനിയർ എഡിജിപിമാരുള്ള സാഹചര്യത്തിൽ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റം വൈകും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ് എഡിജിപിയെ ഡിജിപി സ്ഥാനത്തേക്ക് ശുപാർശ നടപടികൾ വേ​ഗത്തിലാക്കിയത്.

video
play-sharp-fill

നിലവില്‍ ഡിജിപി തസ്തികയിലുള്ള ആരെയെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് അയച്ചാൽ മാത്രമേ എല്ലാ സാങ്കേതികതയും മറികടന്ന് അജിത് കുമാറിന് വേഗത്തില്‍ ഡിജിപി പദവിയിലെത്താൻ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ സംസ്ഥാനത്തെ ഡിജിപി തസ്തികകളുടെ എണ്ണം ഉയർത്താൻ കേന്ദ്രാനുമതി നേടിയെടുക്കണം.

എഡിജിപിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളില്‍ ഒരേസമയം നല്ല ബന്ധമുള്ള സാഹചര്യത്തില്‍ ഇത്തരം സാധ്യതയേറെയാണെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. ഈ മാസം അവസാനം ഡിജിപി റാങ്കുള്ള സഞ്ജീവ് കുമാർ പട്ജോഷി വിരമിക്കുന്നുണ്ടെങ്കിലും എഡിജിപിമാരില്‍ ആർക്കും സ്ഥാനക്കയറ്റം ലഭിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎസ്‌എഫ് മേധാവി സ്ഥാനത്തുനിന്ന് കേന്ദ്രം മടക്കിഅയച്ച ഡിജിപി പദവിയുള്ള നിതിൻ അഗർവാളിന്‍റെ നിയമനം ക്രമപ്പെടുത്തുകയാകും ചെയ്യുക. സംസ്ഥാനത്ത് നാലു ഡിജിപി തസ്തികയാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. രണ്ടു കേഡർ തസ്തികയും രണ്ട് എക്സ് കേഡറും.

ഇതില്‍ സംസ്ഥാന പോലീസ് മേധാവിഷെയ്ഖ് ദർബേഷ് സാഹിബ്, വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത, ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ, നിതിൻ അഗർവാള്‍ എന്നിവരാകും ഉണ്ടാകുക. സംസ്ഥാന പോലീസ് മേധാവിയും ഫയർഫോഴ്സ് മേധാവിയുമാണ് ഡിജിപി കേഡർ തസ്തികകള്‍. കെ.പത്മകുമാർ ഏപ്രിലില്‍ വിരമിക്കുന്നതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം ഡിജിപിയാകും.

1994 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ മനോജിന് 2031 ജൂണ്‍ വരെ കാലാവധിയുണ്ട്. അടുത്ത ഫെബ്രുവരിയോടെ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള എസ്പിജി മേധാവി സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്ത് മടങ്ങിയെത്തുന്നതായി അറിയിച്ചിട്ടുണ്ട്. ജൂണില്‍ പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബിന്‍റെ കാലാവധി കഴിയുമ്പോള്‍ സുരേഷ് രാജ് പുരോഹിത് ഡിജിപിയാകും.

സുരേഷ് മടങ്ങിവന്നില്ലെങ്കില്‍ അജിത്തിന് ജൂലൈ ഒന്നിന് ഡിജിപി പദവി ലഭിക്കും. സുരേഷ് എത്തിയാല്‍ അടുത്ത ഒഴിവു വരുന്ന 2026വരെ അജിത്തിനു കാത്തുനില്‍ക്കേണ്ടിവരും. അപ്പോഴേക്കും പുതിയ സർക്കാർ അധികാരത്തിലെത്താനും സാധ്യതയുണ്ട്.