ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകൻ മരിച്ചു ; ഹൃദയാഘാതം ആണ് മരണകാരണം

Spread the love

ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കൊടൈക്കനാല്‍ ബ്ലിസ് വില്ലയില്‍ എം. ശരവണ കുമാർ (47 ) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ ശരംകുത്തിയിലെ ഒന്നാം നമ്പർ ക്യൂ കോംപ്ലക്സിന് സമീപം കുഴഞ്ഞുവീണ ശരവണനെ എമർജൻസി മെഡിക്കല്‍ സെൻററില്‍ എത്തിച്ച പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പമ്ബ ഗവണ്‍മെൻറ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.