കരിങ്കല്‍ കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞു ; വഴിയാത്രക്കാരന് ദാരുണാന്ത്യം

Spread the love

കൊണ്ടോട്ടി : കൊളത്തൂരില്‍ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു. കരിങ്കല്‍ കയറ്റി വന്ന ലോറി ദേഹത്തേക്ക് മറിയുകയായിരുന്നു.

video
play-sharp-fill

പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന നീറ്റാണിമ്മല്‍ സ്വദേശി അലവിക്കുട്ടിയാണു മരിച്ചത്.

ഇന്നു രാവിലെ ആറു മണിയോടെയാണ് അപകടം. ദേശീയപാതയില്‍ വിമാനത്താവള ജങ്ഷനിലാണു ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിക്കടിയില്‍ കുടങ്ങിയ അലവിക്കുട്ടിയെ ക്രെയിൻ എത്തിച്ചാണു പുറത്തെടുത്തത്. തത്ക്ഷണം തന്നെ മരിച്ചതായാണു വിവരം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍.