video
play-sharp-fill
ഇന്ത്യക്കാരിയെ ലണ്ടനിൽ കൊലപ്പെടുത്തിയശേഷം ഭർത്താവ് ഇന്ത്യയിലേക്ക് മുങ്ങി: ഭാര്യയെ കൊന്ന് കാറിന്റെ ഡിക്കിയിൽ ഒളിപ്പിക്കുകയായിരുന്നു: ഭർതൃപീഡനമെന്ന് പരാതി നൽകിയതാണ് കൊലയിൽ അവസാനിച്ചത്.

ഇന്ത്യക്കാരിയെ ലണ്ടനിൽ കൊലപ്പെടുത്തിയശേഷം ഭർത്താവ് ഇന്ത്യയിലേക്ക് മുങ്ങി: ഭാര്യയെ കൊന്ന് കാറിന്റെ ഡിക്കിയിൽ ഒളിപ്പിക്കുകയായിരുന്നു: ഭർതൃപീഡനമെന്ന് പരാതി നൽകിയതാണ് കൊലയിൽ അവസാനിച്ചത്.

ലണ്ടന്‍: യുകെയില്‍ നടന്ന ഇന്ത്യൻ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഭർത്താവ് തന്നെ കൊല്ലുമെന്ന് കൊല്ലപ്പെട്ട ഹർഷിത ഭയപ്പെട്ടിരുന്നുവെന്നും തങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നു എന്നുമാണ് ഹർഷിതയുടെ അമ്മ സുദേഷ് കുമാരി മാധ്യമങ്ങളോട് പറയുന്നത്.

തന്നെ ഭർത്താവ് തന്നെ കൊല്ലും എന്നും താൻ ഒരിക്കലും ഇനി അയാള്‍ക്കരിക്കിലേക്ക് പോകില്ല എന്നും ഹർഷിത പറഞ്ഞതായും അമ്മ പറയുന്നു.

അയാള്‍ തന്റെ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. നടുറോഡില്‍ വച്ച്‌ പോലും മര്‍ദ്ദിക്കും. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകളുടെ ഗര്‍ഭം അലസിപ്പോയി. ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്നായിരുന്നു അത് സംഭവിച്ചതെന്ന് ഹര്‍ഷിതയുടെ പിതാവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡല്‍ഹി സ്വദേശിനിയായ ഹര്‍ഷിതയെ നവംബര്‍ 14 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് പങ്കജ് ലാംബ ഒളിവില്‍പ്പോയി. പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ പഴക്കം അനുസരിച്ച്‌ നാല് ദിവസം മുന്‍പാണ് ഹര്‍ഷിത കൊലപ്പെട്ടത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം.

കഴുത്തു ഞെരിച്ച്‌ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹം ഡിക്കിയില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പങ്കജ് ലാംബ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം. ഇവിടുത്തെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഹര്‍ഷിതയെ പങ്കജ് ലാംബ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഹര്‍ഷിത ഡല്‍ഹി വിട്ട് ഭര്‍ത്താവിനൊപ്പം യുകെയിലേക്ക് വന്നു. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത ഈ വര്‍ഷം ഓഗസ്റ്റില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ 13 ന് പങ്കജ് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. പരാതി നല്‍കിയതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് യു.കെ പോലീസ് പറയുന്നു.