video
play-sharp-fill
മലപ്പുറത്ത് നിഖാബ് ധരിച്ച്‌ മുഖം മറച്ച്‌ പരീക്ഷക്ക് എത്തിയത് 35 ഓളം വിദ്യാര്‍ത്ഥിനികള്‍; നിയമം നടപ്പിലാക്കാൻ ശ്രമിച്ച പ്രിൻസിപ്പലിന് നേരെ അധിക്ഷേപം

മലപ്പുറത്ത് നിഖാബ് ധരിച്ച്‌ മുഖം മറച്ച്‌ പരീക്ഷക്ക് എത്തിയത് 35 ഓളം വിദ്യാര്‍ത്ഥിനികള്‍; നിയമം നടപ്പിലാക്കാൻ ശ്രമിച്ച പ്രിൻസിപ്പലിന് നേരെ അധിക്ഷേപം

മലപ്പുറം: പരീക്ഷയ്‌ക്ക് മുഖം മറക്കാൻ പാടില്ലെന്ന നിയമം നടപ്പിലാക്കാൻ ശ്രമിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെതിരെ മുസ്ലീം സംഘനകളുടെ പ്രതിഷേധവർഷം. തിരൂരങ്ങാടി പോക്കര്‍സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളജ് (പിഎസ്‌എംഒ കോളജ്) പ്രിൻസിപ്പല്‍ ഡോ. അസീസാണ് കടുത്ത സൈബർ ആക്രമണവും ഭീഷണിയും നേരിട്ടുകൊണ്ടിരിക്കുന്നത്.കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ് പിഎസ്‌എംഒ കോളജ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെള്ളിമുക്ക് ക്രസന്റ് കോളജിലെ 35 ഓളം വിദ്യാർത്ഥികള്‍ മുഖം മറച്ച്‌ പരീക്ഷ എഴുതാൻ എത്തിയത്. പർദ്ധയും അതിന് മുകളില്‍ നിഖാബുമാണ് ഇവരുടെ വേഷം. ചില വിദ്യാർത്ഥിനികള്‍ അതിന് മുകളില്‍ നെറ്റും ധരിച്ചിരുന്നു. ഇതിനെ തുടർന്ന് പരീക്ഷ എഴുതാന്‍ വരുന്നയാളെ ഐഡന്റിഫൈ ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് പ്രിന്‍സിപ്പല്‍ വിഷയത്തില്‍ ഇടപെട്ടു.

ആദ്യ ദിവസം വിദ്യാർത്ഥിനികള്‍ പരീക്ഷ എഴുതി പുറത്തിറങ്ങിയതിന് പിന്നാലെ നിഖാബ് കോളജ് നിയമത്തിന് എതിരാണെന്ന് പ്രിന്‍സിപ്പല്‍ ഡോ.കെ. അസീസ് അറിയിച്ചു. പിന്നാലെ വിദ്യാർത്ഥിനികളുടെ മൗലിക അവകാശം ലംഘിക്കുന്നു എന്ന രീതിയില്‍ പ്രചാരണം നടത്തുകയും പ്രതിഷേധം ഉയര്‍ത്തുകയുമായിരുന്നു.ഇതിനിടെ ഒരു പെണ്‍കുട്ടിയുടെ ഉപ്പ പ്രിൻസിപ്പലിനെ അധിക്ഷേപിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു. താൻ ജെഎൻയുവില്‍ പഠിച്ചയാളാണെന്നും അദ്ധ്യാപകാനാണെമെന്നും ഇത്തരം നിയമം എവിടെയും ഇല്ലെന്ന് പറഞ്ഞാണ് ഇയാള്‍ പ്രിൻസിപ്പലിനോട് തട്ടിക്കയറുന്നത്. ഈ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പിന്നാലെ എസ്ഡിഐ അടക്കമുള്ള മുസ്ലീം സംഘടനകള്‍ വിഷയം ഏറ്റെടുത്തു. വിദ്യാർത്ഥിനികളുടെ വ്യക്തി അവകാശത്തിന്റെ ലംഘനമെന്ന രീതിയിലാണ് ഇവരുടെ വാദങ്ങള്‍. ഡോ. അസീസിനെതിരെ സൈബർ ആക്രമണവും രൂക്ഷമാണ്. അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിർത്തുന്ന തരത്തിലാണ് സൈബർ ഇടത്തെ ചർച്ചകള്‍ പുരോഗമിക്കുന്നത്.

പ്രതിഷേധം വ്യാപകമായതോടെ പരിഹാരം ആവശ്യപെട്ട് സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജ് വൈസ് ചാന്‍സലർക്ക് കത്തു നല്‍കി. സര്‍വകലാശാലയ്‌ക്കുകീഴിലെ കാമ്പസുകളിലും പരീക്ഷാ ഹാളുകളിലും വിദ്യാര്‍ത്ഥികള്‍ക്കു ധരിക്കാവുന്ന വസ്ത്രം സംബന്ധിച്ച്‌ വ്യവസ്ഥ രൂപീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മുഖം കാണാതിരുന്നാല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അത് ആള്‍മാറാട്ടത്തിനും പരീക്ഷാക്രമക്കേടുകള്‍ക്കും അവസരമൊരുക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group