കുമരകത്ത് ട്രാഫിക് ഐലന്റ് വാഹനം ഇടിച്ചു തകർന്നു: ഗതാഗത നിയന്ത്രണത്തിന് വരുന്ന ഹോംഗാർഡുകൾ വലയുന്നു: ട്രാഫിക് ഐലന്റിന്റെ അവശിഷ്ടം കാൽനടക്കാർക്ക് ഭീഷണി.; ഗതാഗത നിയന്ത്രണം കടത്തിണ്ണയിൽ നിന്ന്
കുമരകം : കുമരകത്ത് റാന നിയന്ത്രണത്തിന് സ്ഥാപിച്ച ട്രാഫിക് ഐലന്റ് വാഹനം ഇടിച്ചു തകർത്തു. അവശിഷ്ടം റോഡരികിൽ കിടപ്പുണ്ട്.
കോണത്താറ്റു പാലത്തിൻ്റെ സമീപത്തേയും ഗുരുമന്ദിരം റോഡിലൂടെയും ഉള്ള, ഗതാഗതം നിയന്ത്രിക്കാൻ സ്ഥാപിച്ച ട്രാഫിക് ഐലൻ്റാണ് ഏതോ വാഹനം ഇടിച്ചു തകർന്നത്.
കുമരകം ആറ്റാമംഗലം പള്ളിക്ക് സമീപവും 2298 സഹകരണ ബാങ്കിന് പടിഞ്ഞാറു ഭാഗത്തുമായി പാലം പണിയുന്ന കോൺട്രാക്ടർ നിർമ്മിച്ച രണ്ട് ട്രാഫിക് ഐലന്റുകളിൽ 2298 ബാങ്കിന് സമീപം സ്ഥാപിച്ചിരുന്ന ഒന്നാണ് കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടക്കെണിയായി റോഡരികിൽ കിടക്കുന്നത്.
ആറ്റാമംഗലം പള്ളിക്കു സമീപം സ്ഥാപിച്ച ഗാതാഗത നിയന്ത്രണ ഐലൻ്റ് എടുത്തു മാറ്റിയിട്ട് നാളേറെയായി. കുമരകംചന്ത ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ സ്ഥാപിച്ച ഐലൻ്റാണ് ഇപ്പോൾ വാഹനം ഇടിച്ചു തകർന്ന നിലയിൽ റോഡരികിൽ അപകടക്കെണിയായി മാറിയിരിക്കുന്നത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ ഗതാഗത നിയന്ത്രണത്തിനായി ഇരുവശങ്ങളിലും സിഗ്നൽ ലെെറ്റുകൾ സ്ഥാപിച്ചിരുന്നതാണ്. എന്നാൽ അവയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇപ്പോൾ ഗതാഗതം നിയന്ത്രിക്കുന്ന ഹോം ഗാർഡുകൾക്ക് ആശ്രയം റോഡ് അരികിലെ ഒരു വീടിൻ്റെ ഇളംതിണ്ണയാണ്. അതല്ലെങ്കിൽ കടത്തിണ്ണയിൽ
ഉച്ചവരെ ഇവിടെ നില്ക്കുന്ന ഉദ്യോഗസ്ഥൻ വെയിലേറ്റു തളരും. റോഡരികിലെ കൊടികളും ബോർഡുകളും നീക്കംചെയ്ത് റോഡ് സുരക്ഷ ഒരുക്കുന്നവർ അപകടക്കെണിയായി റാേഡരികിൽ കിടക്കുന്ന ഈ ഇരുമ്പുകൂടാരം കണ്ടതേയില്ല.